ബഹ്റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) മനാമയിലെ ഒരു ലേബർ താമസ സ്ഥലത്ത് തൊഴിലാളികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇത്തരം ഒത്തുചേരലുകൾ സമൂഹത്തിനകത്ത് സൗഹാർദ്ദം വളർത്തുന്നതിനും പങ്കുവെക്കുന്നതിനും സഹായകമാണ്. എസിഎംഇ ക്ലീനിംഗ് കമ്പനിയുടെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച നോമ്പ് തുറയിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി സിംഗ് പങ്കെടുത്തു . 180 ഓളം തൊഴിലാളികൾ ഇഫ്താറിൽ പങ്കെടുത്തു . രജതജൂബിലി വർഷത്തിൽ ഐസിആർഎഫ് നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.