ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ് -ക്വഞ്ചേഴ്സ് 2022 ടീം അതിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിയുടെ അഞ്ചാമത്തെ പ്രോഗ്രാംസംഘടിപ്പിച്ചു . ആരോഗ്യകരവും സുരക്ഷിതവുമായ വേനലിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ്-ക്വഞ്ചേഴ്സ് 2022 ടീം കുപ്പിവെള്ളം, പഴങ്ങൾ, ലാബാൻ , സമോസ എന്നിവ ഏകദേശം 500 ഓളം തൊഴിലാളികൾക്കായി മനാമയിലെ വർക്ക്‌സൈറ്റിൽ ഇന്ന് വിതരണം ചെയ്തു.
ഐസിആർഎഫ് അഡ്വൈസർ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി നിഷ രംഗരാജൻ, അംഗങ്ങളായ സിറാജ്, മുരളീകൃഷ്ണൻ, ക്ലിഫ്‌ഫോർഡ് കൊറിയ, ശിവദാസ്, രാജീവൻ, ഹരി, ദാദാഭായ് കൺസ്ട്രക്ഷൻ പ്രൊജക്റ്റ് മാനേജർ ബെന്നി, സേഫ്റ്റി ഓഫീസർ ബിജു കുമാർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.ഇത് തുടർച്ചയായ ഏഴാം വർഷമാണ് ഐസിആർഎഫ് തേർസ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. മുൻ വർഷങ്ങളിലെ പോലെ തന്നെ ബഹ്‌റൈനിലെ ബൊഹ്‌റ സമൂഹവും ഈ പരിപാടിയെ പിന്തുണയ്ക്കുന്നു .ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ് -ക്വഞ്ചേഴ്സ് 2022 പ്രതിവാര പരിപാടി അടുത്ത 6 ആഴ്ച വരെ വിവിധ വർക്ക്‌സൈറ്റുകളിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.