ഒമാൻ : ഒമാനിൽ 2023-24 അധ്യയന വർഷത്തിൽ വിദേശ കമ്മ്യൂണിറ്റികളിലെ 46 ഇൻ്റർനാഷണൽ സ്‌കൂളുകൾ മുഖേന 1,835 ക്ലാസ് മുറികളിലായി 2,935 അധ്യാപകർ 61,704 വിദ്യാർത്ഥികൾക്ക് സേവനം നൽകി. ഒമാൻ നാഷണൽ സെൻ്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ കണക്കുകൾ പ്രകാരം കുട്ടികളുടെ എണ്ണത്തിൽ മുൻവർഷത്തേതിൽ നിന്നും ഈ തവണ വർധനവുണ്ട്.വിദേശ കമ്മ്യൂണിറ്റി സ്‌കൂളുകളിൽ 2022/23-ൽ 57,054 വിദ്യാർത്ഥികളും , 2021/22-ൽ 50,836 വിദ്യാർത്ഥികളും , 2020/21-ൽ 56,206 ആയിരുന്നു പഠിച്ചിരുന്നത് .എന്നാൽ പുതിയ വിദ്യാർത്ഥികളുടെ കണക്കുകൾ പ്രകാരം 2019/20ൽ 3,095 വിദ്യാർത്ഥികൾക്ക് പുതിയതായി അഡ്മിഷൻ നൽകിയ 2022/23 അധ്യയന വർഷത്തിൽ 2,717 വിദ്യാർത്ഥികൾ ആയി കുറഞ്ഞിരുന്നു .., എന്നാൽ വീണ്ടും കഴിഞ്ഞ വർഷം അത് 2,935 ആയി വർധിച്ച പുതിയ അഡ്മിഷൻ 2024-ൽ 3,400-ലധികം ആയി വർധിച്ചിട്ടുണ്ട് …