മനാമ : ബഹ്റൈൻ ദേശീയ ദിനത്തിന്റെ 50ആം വാർഷികം ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ സഖയ റെസ്റ്റോറന്റിൽ വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി സന്ദേശ പ്രസംഗം നടത്തി. ബഹ്റൈൻ, ഭരണാധികാരികളുടെ ഗുണപരമായ നേതൃത്വത്തിൽ അഭിവൃദ്ധിയും പുരോഗതിയും കൈവരിച്ചു മുന്നേറുകയാണെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും വളരെ സാഹോദര്യത്തോടെയും സഹിഷ്ണുതയോടെയും ജീവിക്കാൻ പറ്റിയ രാജ്യമായി ബഹ്റൈൻ മാറിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
GCC രാജ്യങ്ങളിൽ ആദ്യമായി പൊതു വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിച്ച രാജ്യമായ ബഹ്റൈൻ ഇന്ന് വിദ്യാഭ്യാസ രംഗത്ത് വൻ കുതിപ്പോടെ മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. ഇവിടത്തെ ജീവിത നിലവാരത്തിലും സംസ്കൃതിയിലും അതിന്റെ അനുരണങ്ങൾ കാണാമെന്നും മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് നൂറുദ്ധീൻ ഷാഫി അഭിപ്രായപ്പെട്ടു.
ദേശീയ ഗാനാലാപനത്തോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.സലാം വളാഞ്ചേരി,ഹയ ജിഹാൻ,കെൻസ റമീസ്,സിബ മുന്നാസ്,ലിബ നൗറിൻ ,അയാൻ റഹ്മാൻ ,മെഹക് ഫാത്തിമ ,ആദം ആഷിഖ്,ഇഷാൻ പ്രസൂൺ,റഫാൻ സിറാജ്, അഫ്രീൻ അദ്നാൻ,മുബ്നിസ് ബഷീർ,നഹ്ല ബഷീർ,മെഹക് തമീം തുടങ്ങിയവർ വൈവിധ്യങ്ങളായ പരിപാടികൾ അവതരിപ്പിച്ചു.