മനാമ : ഇന്ത്യയും ബഹ്റൈനും തമ്മിലെ പ്രതിരോധ സഹകരണം ശക്തി പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റിനിലെത്തിയ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ സഞ്ജയ് മഹീന്ദ്ര് ഭരണാധികാരികളുമായും സൈനിക തലവന്മാരുമായും ചർച്ച നടത്തി .കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായിചർച്ച നടത്തിയ അദ്ദേഹം ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധന രംഗത്ത് ഉൾപ്പെടെ വർധിച്ചുവരുന്ന പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ചു ദേശിയ സുരക്ഷാഉപദേഷ്ടാവ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ,ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലഫ് .ജനറൽ ത്വയ്യിബ് ബിൻ സഖ്ർ അൽ നുഐമി ,റോയൽ ബഹ്റൈൻ നാവിക സേന ഡെപ്യൂട്ടി കമാൻഡർ റിയൽ അഡ്മിറൽ സലാഹ് മുഹമ്മദ് ഹജെറസ് എന്നിവരെയും അദ്ദേഹം കണ്ടു .ബഹ്റൈനിലെ അമേരിക്കൻ നാവികസേന സെൻട്രൽ കമാൻഡും സംയുക്ത സമുദ്ര സേന ആസ്ഥാനവും സഞ്ജയ് മഹീന്ദ്ര് സന്ദർശിച്ചു .








