മസ്കറ്റ് : ഇന്ത്യൻ സുരക്ഷ ഉപ ഉപദേഷ്ടാവ് പങ്കജ് സരൺ ഹ്രസ്വസന്ദർശനത്തിന് മസ്കറ്റിലെത്തി.റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനിയുമായി അദ്ദേഹം ചർച്ച നടത്തി.
ഇന്ത്യയും ഒമാനും തമ്മിൽ നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും പൊതുകാര്യ വിഷയങ്ങളും ചർച്ച ചെയ്തു.ഇന്ത്യൻ സുരക്ഷ ഉപ ഉപദേഷ്ടാവ് നൊപ്പം നിരവധി ഉദ്യോഗസ്ഥരും ഒമാനിൽ എത്തിയിരുന്നു,ഇന്ത്യൻ സ്ഥാനപതി മുനു മഹാവറും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
തുടർന്ന് ഒമാൻ പ്രതിരോധമത്രി സൈദ് ബദർ ബിൻ സൗദ് ബിൻ ഹരീബ് അൽ ബുസൈദി യുമായും ഇന്ത്യൻ സുരക്ഷ ഉപ ഉപദേഷ്ടാവ് പങ്കജ് സരൺ ചർച്ച നടത്തി, ഇൻഡോ ഒമാൻ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന വിഷങ്ങൾ ചർച്ചയായതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.