ഒമാനിലെ ഇന്ത്യൻ എംബസ്സിയുടെ സ്വാതന്ത്ര്യദിനാഘോഷം പടക്കപ്പലിൽ

ന്യൂസ് ഡെസ്ക് ഒമാൻ

മസ്‌കറ്റ്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനതോട് അനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ സമൂഹം വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസിഡർ ശ്രി.അമിത് നാരംഗ് ഇന്ത്യൻ എംബസ്സിയിൽ ദേശിയ പതാക ഉയർത്തിയതോടെ ആണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് അദ്ദേഹം ഇന്ത്യൻ രാഷ്ട്ര പിതാവിന്റെ സന്ദേശം വായിച്ചു.

ഇത്തവണ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് ചെന്നൈയും ഐഎൻഎസ് കൊച്ചിയും ഒമാനിലെത്തിയിരുന്നു. ഈ പടക്കപ്പലുകളി ഇന്ത്യൻ എംബസ്സി പ്രതേക ആഘോഷ പരിപാടികൾ സഘടിപ്പിരുന്നു..’ആസാദി കാ അമൃത് മഹോത്സവ്’ എന്ന തലകെട്ടിൽ ആയിരുന്നു കപ്പലിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പശ്ചിമ മേഖലാ ഫ്ലാഗ് ഓഫീസർ റിയർ അഡ്മിറൽ സമീർ സക്സേനയുടെ നേതൃത്വത്തിൽ ആയിരുന്നു ആഘോഷ പരിപാടികൾ. ഒമാന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരും സ്വദേശി പ്രമുഖരും കപ്പലിലെ ആഘോഷപരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും നൃത്ത രൂപങ്ങൾ അൽ ബുസ്ഥാൻ ഹോട്ടലിൽ അരങ്ങേറി. ഒമാനിലെ 19 ഇന്ത്യൻ സ്കൂളുകളിലും സ്വാതന്ത്ര്യ ദിന വാര്ഷികത്തോട്അനുബന്ധിച്ചു പതാക ഉയർത്തലും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.