മനാമ : ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു . ബഹ്റിനിൽ കഴിയുന്ന വിവിധ തൊഴിലാളികളുടെ തൊഴിൽ പ്രശ്ങ്ങൾ ഓപ്പൺ ഹൌസിലൂടെ ചർച്ച ചെയ്തു . ഓപൺ ഹൗസിന്റെ പരിഗണനക്ക് വന്ന വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ ഉടൻ പരിഹാരം നൽകിയതായും,മറ്റുള്ള പരാതികൾ വേഗം പരിഹരിക്കുന്നതിന് തുടർനടപടികൾക്കായി മാറ്റിവെച്ചു.എല്ലാ വർഷവും ജൂൺ 24ന് ആചരിക്കുന്നപാസ്പോർട്ട് സേവ ദിവസിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടാണ് അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഓപൺ ഹൗസിന് ആരംഭം കുറിച്ചത്. ഓപ്പൺ ഹൌസ്സിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ സന്ദേശവും അംബാസിഡർ വായിച്ചു. ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധിയുടെ സഹായ ത്തോടെ ഗാർഹിക തൊഴിലാളികളായ നിരവധി സ്ത്രീകൾക്ക് താൽക്കാലിക അഭയം നൽകാനും നാട്ടിലേക്ക് തിരിച്ചയക്കാനും സാധിച്ചതായി അധികൃതർ അറിയിച്ചു . ജൂൺ മാസം നാലോളം ഗാർഹിക തൊഴിലാളികളെ മടക്കി അയച്ചതായും എംബസ്സി അധികൃതർ വ്യക്തമാക്കി.