മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു . ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 50 ഓളം ഇന്ത്യന്‍ പൗരന്മാര് പങ്കെടുത്തു. അംബാസഡർ കമ്യൂണിറ്റി അംഗങ്ങൾക്ക് ഓണാശംസകൾ അറിയിച്ചു. എംബസിയുടെ 24×7 ഹെൽപ് ലൈൻ മൊബൈൽ നമ്പറായ 39418071ൽനിന്ന് വരുന്ന വ്യാജകാളുകൾ സംബന്ധിച്ച് ജാഗ്രത പാലിക്കാൻ അംബാസഡർ ഇന്ത്യൻ കമ്യൂണിറ്റിയോട് ആവശ്യപ്പെട്ടു.” 16 ഇന്ത്യൻ തടവുകാരെ രാജകീയ മാപ്പ് പ്രകാരം മോചിപ്പിച്ചതിന്, ഹമദ് രാജാവിനോടും കിരീടാവകാശിയോടും ബഹ്റൈൻ അധികാരികളോടും ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ.ജേക്കബ് നന്ദി അറിയിച്ചു. ഇതോടെ ഈ വർഷം പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം 126 ആയെന്നും അംബാസഡർ ഓപണ്‍ ഹൗസിൽ വ്യക്തമാക്കി. എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും ഓപണ്‍ ഹൗസിൽ പങ്കെടുത്തു.”മുൻ ഓപൺ ഹൗസിൽ പങ്കെടുത്ത ഒറ്റപ്പെട്ടുപോയ കുടുംബത്തെ തിരിച്ചയക്കാനും ദീർഘനാളായി യാത്ര ചെയ്യാൻ കഴിയാതെ വന്ന ടി.ബി ബാധിച്ചയാളെ നാട്ടിലെത്തിക്കാനും കഴിഞ്ഞു.
25 വർഷത്തിലധികമായി നാട്ടിൽ പോകാൻ ആഗസ്റ്റിൽ കഴിയാതെ ബഹ്റൈനിൽ കുടുങ്ങിപ്പോയ മറ്റൊരു ഇന്ത്യൻ പൗരനെ നാട്ടിലേക്ക് കയറ്റി വിട്ടതായും അറിയിച്ചു . ഓപൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും അംബാസഡർ പറഞ്ഞു”