ബഹ്റൈൻ : ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു.ബഹ്റൈനിൽ കഴിയുന്ന ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളും പരാതികളും അംബാസിഡറുടെ മുമ്പാകെ നേരിട്ട് നൽകാം .. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും ഓപണ്‍ ഹൗസ്സിൽ പങ്കെടുത്തു. വിവിധ ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ ഏകദേശം 40 ഇന്ത്യക്കാർ പങ്കെടുത്തു. കഴിഞ്ഞ ഓപൺ ഹൗസിൽ ലഭിച്ച കേസുകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു . 13 വർഷമായി സ്ട്രെച്ചറിലായിരുന്ന രോഗിയെ എംബസിയുടെ ഇടപെടലിലൂടെ നാട്ടിലേക്കു തിരികെഅയച്ചു . .നവംബർ 14ന് ഉച്ചകഴിഞ്ഞ് 3.30ന് എംബസി പരിസരത്ത് മനുഷ്യക്കടത്ത് സംബന്ധിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കും . ചടങ്ങിൽ പങ്കെടുക്കാൻ അംബാസഡർ കമ്യൂണിറ്റി അംഗങ്ങളോട് അഭ്യർഥിച്ചു.”പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതില്‍ ബഹ്റൈന്‍ സര്‍ക്കാറിന്റെയും ഭരണാധികാരികളുടെയും തുടര്‍ച്ചയായ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു.ഓപണ്‍ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു. ഓപണ്‍ ഹൗസില്‍ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും കമ്യൂണിറ്റി അംഗങ്ങള്‍ക്കും അംബാസഡര്‍ നന്ദി പറഞ്ഞു.കമ്യൂണിറ്റി അംഗങ്ങൾക്ക് അംബാസഡർ ദീപാവലി ആശംസകൾ നേർന്നു.