ദമ്മാം : സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ മുന്‍നിര സാന്നിധ്യമായ നൂണിന്‍റെ സിഇഒ ഇന്ത്യക്കാരന്നായ ഫറാസ് ഖാലിദിന് സൗദി പൗരത്വം.നംഷിയുടെ സഹസ്ഥാപകൻ കൂടിയായ ഫറാസ് ഖാലിദ് പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്കൂളില്‍ നിന്ന് സംരംഭകത്വ മാനേജ്‌മെന്‍റില്‍ എംബിഎ നേടിയ ഫറാസ് ഖാലിദ് മുൻപ് നംഷിയുടെ മാനേജിങ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. 2012-ലാണ് ഓൺലൈൻ ഫാഷൻ റീട്ടെയിലർ സ്ഥാപനമായ നംഷി ആരംഭം കുറിച്ചത് . അതിനു ശേഷം സൗദി ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൂണിന്റെ സിഇഒ ആയി ചുമതലയേൽക്കുകയായിരുന്നു. നൂണിന്റെ ഇൻഫ്രാസ്ട്രക്ചറും അതിന്റെ ടെക് പ്ലാറ്റ്‌ഫോം നിർമിക്കുന്നതിനും ഫറാസ് നേതൃത്വം നൽകിയിരുന്നു . പ്രതിഭകള്‍ക്ക് സൗദി പൗരത്വം നല്‍കുന്നതിന്‍റെ ഭാഗമായുള്ള പദ്ധതി വഴിയാണ് ഫറാസ് ഖാലിദിന് പൗരത്വം നല്‍കാന്‍ റോയല്‍ കോര്‍ട്ട് തീരുമാനമെടുത്തത് .