മനാമ: ഇന്ത്യന്‍ സ്വാന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാംപുമായി കെഎംസിസി ബഹ്റൈന്‍. ജീവസ്പര്‍ശം പദ്ധതിയിലൂടെ് ‘ഇന്ത്യ@75’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് ഓഗസ്റ്റ് ആറിന് സല്‍മാനിയ്യ ആശുപത്രിയില്‍ നടക്കും. 35 ാമത് രക്തദാന ക്യാംപിനാണ് കെഎംസിസി ബഹ്റൈന്‍ ഒരുങ്ങുന്നത്. രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 12 മണി വരെ നടക്കുന്ന ക്യാംപില്‍ രജിസ്ട്രേഷന് നടത്തിയവര്‍ക്ക് പങ്കെടുക്കാം. 33769146, 39603415, എന്നീ നമ്പറുകളിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് രക്തദാന ക്യാപില്‍ പങ്കാളികളാകാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ക്യാംപിന് മുന്നോടിയായുള്ള യോഗം മനാമ കെഎംസിസി ആസ്ഥാനത്ത് ചേര്‍ന്നു. യോഗത്തില്‍ രക്തദാനക്യാംപിന്റെ വിജയത്തിനായി എ.പി ഫൈസല്‍ ചെയര്‍മാനും ഫൈസല്‍ കണ്ടിതാഴയെ ജനറല്‍ കണ്‍വീനറുമായുള്ള സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നല്കി. സിദ്ദീഖ് അദ്ലിയ, അഷ്റഫ് മഞ്ചേശ്വരം എന്നിവരാണ് ക്യാംപ് ഡയറക്ടര്‍മാര്‍. രജിസ്ട്രേഷന് കണ്‍വീനറായി റിയാസ് ഒമാനൂരിനെയും ഒ.കെ ഫസലു, അഷ്റഫ് തോടന്നൂര്‍ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.വിവിധ സബ് കമ്മിറ്റി അംഗങ്ങളായി കാസിം നൊച്ചാട്, അബ്ദുറഹിമാന് മാട്ടൂല്‍, ഹുസൈന് വയനാട്, ഇല്യാസ് മുറിച്ചാണ്ടി (ഭക്ഷണം), റഫീഖ് നാദാപുരം, മൊയ്തീന് പേരാമ്പ്ര, ബഷീര്‍, നൂറുദ്ദീന്‍, ഷമീര്‍ മുഹറഖ്, അന്‍വര്‍, ആഷിക് (ട്രാന്‍സ്പോര്‍ട്), ഫിറോസ് കല്ലായി, ഹാരിസ് തൃത്താല, ശിഹാബ് പ്ലസ്, അഷ്റഫ് അഴിയൂര്‍ ( മീഡിയ &പബ്ലിസിറ്റി), ശരീഫ് വില്യാപ്പള്ളി (വളണ്ടിയര്‍) ഇബ്രാഹിം പുറക്കാട്ടേരി (ട്രഷറര്‍), അഷ്റഫ് കാട്ടില്‍ പീടിക (റിസപ്ഷന്) എന്നിവരെയും തെരഞ്ഞെടുത്തു. ഫൈസല്‍ കോട്ടപ്പള്ളി, റിയാസ് പട്ല, റിയാസ് മണിയൂര്‍, നിയാസ് സനാബിസ് എന്നിവര്‍ സംബന്ധിച്ചു. യോഗത്തില്‍ കെഎംസിസി ആക്ടിങ് സെക്രട്ടറി കെ.പി മുസ്തഫ അധ്യക്ഷനായി. വിവിധ ജില്ലാ ഏരിയാ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സെക്രട്ടറിമാരായ എ.പി ഫൈസല്‍ സ്വാഗതവും ഒ.കെ കാസിം നന്ദിയും പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കിടെ ജീവസ്പര്‍ശം പദ്ധതിയിലൂടെ 5300 ഓളം പേരാണ് രക്തദാനത്തില്‍ പങ്കുചേര്‍ന്നത്. പ്രവാസലോകത്ത് ഏവര്‍ക്കും മാതൃകയാകുന്ന കെഎംസിസിയുടെ രക്തദാനദൗത്യത്തിന് ബഹ്റൈന്‍ ആരോഗ്യവകുപ്പിന്റെയും പ്രതിരോധ വകുപ്പിന്റെയും അവാര്‍ഡും അഭിനന്ദനങ്ങളും ലഭിച്ചിട്ടുണ്ട്. ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.