ഇന്ത്യൻ ഇസ്ലാഹി സെന്റർ കോവിഡ് ദുരിതാശ്വാസ പദ്ധതിയിൽ പങ്കാളിയായി യുനീകോ ഗ്രൂപ്പ്

മനാമ : ബഹ്‌റൈനിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുവാൻ ബഹ്‌റൈനിലെ പ്രമുഖ ഇലക്ട്രിക്കൽ കമ്പനിയായ യൂണിവേഴ്സൽ ഇലക്ട്രോ എഞ്ചിനീയറിംഗ് (യൂനീക്കോ ഗ്രൂപ്പ്‌) സഹായവുമായി രംഗത്തെത്തി. കോവിഡ് പ്രധിരോധ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി യൂനീക്കോ സി.ഇ.ഒ  ജയകൃഷ്ണൻ നിർദ്ദേശിച്ച പ്രകാരം ലഭിച്ച ഭക്ഷണ സാധനങ്ങളുടെ കിറ്റുകൾ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികളായ ജൻസീർ മന്നത്ത്, ആഷിഖ്  എന്നിവർ കൈപ്പറ്റി. ഇസ്ലാഹി സെന്ററിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി  സഹകരിച്ച മുഴുവൻ കമ്പനി ഗ്രൂപ്പുകൾക്കും  സഹജീവികളുടെ കണ്ണീരൊപ്പുവാൻ കൂടെ നിന്ന് പ്രവർത്തിച്ച മുഴുവൻ സന്നദ്ധ പ്രവർത്തകരോടും സെന്ററിനുള്ള കൃതജ്ഞത പ്രസിഡണ്ട് സഫീർ നരക്കോട് അറിയിച്ചു. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അദ്ദേഹം അഭ്യർത്ഥിച്ചു