ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന്ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ അനുസ്മരിച്ചു.

ഒമാന്‍: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത മുദ്യപതിപ്പിച്ച രാഷ്ട്രീയ നേതാവും സാമാജികനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും . ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം സ്‌നേഹവും കരുതലും ഓരോ ഒമാന്‍ മലയാളികളും പലപ്പോഴും അനുഭവിച്ചറിഞ്ഞതെന്നും. കൂടാതെ സാമൂഹിക, സാന്ത്വന, സേവന പ്രവര്‍ത്തനങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെന്ന മുന്‍ മുഖ്യമന്ത്രിയില്‍ നിന്ന് അനുഭവങ്ങള്‍ ഏറെ നുകരാനുണ്ടെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ യൂസുഫ്, സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ്, ട്രഷറര്‍ കെ അബ്ബാദ്, കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ അനുശോച സന്ദേശത്തില്‍ പറഞ്ഞു.