മസ്‌കറ്റിൽ ഇന്ത്യൻ മിലിട്ടറി ഡെലിഗേഷൻ എംഎസ്‌സി സന്ദർശനം നടത്തി

ഒമാൻ : മേയ് 30 -2023 : ഇന്ത്യൻ നാവികസേനയുടെ വിദേശ സഹകരണ ഡയറക്ടർ കമ്മഡോർ അനിൽ ജഗ്ഗിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിൽ നിന്നുള്ള സൈനിക പ്രതിനിധി സംഘം ഇന്ന് മാരിടൈം സെക്യൂരിറ്റി സെന്റർ (എംഎസ്‌സി) സന്ദർശിച്ചു. നിലവിൽ ഒമാൻ സന്ദർശിക്കുന്ന പ്രതിനിധി സംഘം ഒമാൻ-ഇന്ത്യ നാവിക സ്റ്റാഫ് ചർച്ചയിൽ പങ്കെടുക്കും . പ്രതിനിധി സംഘത്തിലെ അംഗങ്ങൾ എംഎസ്‌സിയുടെ സൗകര്യങ്ങൾ സന്ദർശിക്കുകയും അതിന്റെ ദേശീയ ചുമതലകൾ നിർവഹിക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും നേരിട്ടെത്തി സന്ദർശിച്ചു . കേന്ദ്രം നിർവഹിക്കുന്ന തന്ത്രപരമായ റോളുകളെക്കുറിച്ചും ചുമതലകളെക്കുറിച്ചും പരസ്പരം ചർച്ച ചെയ്തു