മനാമ : ഇന്ത്യൻ ഓവർസീസ് കമ്മ്യൂണിറ്റി (IOC) – ബഹ്‌റൈൻ, 2023 ജനുവരി 28-ന് ഉമ്മുൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ മെഡിക്കൽ ബോധവൽക്കരണ സെമിനാറിനൊപ്പം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും നടത്തി.നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ദേശീയ ജനറൽ സെക്രട്ടറി ശ്രീ കെ എം അഭിജിത്ത് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.ഐഒസി പ്രസിഡന്റ് ശ്രീ. മുഹമ്മദ് മൻസൂറിന്റെ അദ്ധ്യക്ഷതയിൽ നടന്ന റിപ്ലബിക്ക് ദിനാഘോഷത്തിന്റെ സന്ദേശവും ബഹ്റൈനിൽ ഇന്ത്യക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളെയും മുൻ നിർത്തി ബഹ്റൈൻ ഭരണകൂടത്തിനെയും പ്രശംസിച്ചു .വേദിയിൽ ഭാരതത്തിന്റെ റിപ്ലബിക്ക് പ്രദർശനവും സ്മരണഗാനങ്ങളും ഐ ഒ സി യുടെ പിന്നിട്ട പ്രവർത്തന വഴികളും ചടങ്ങിനെ മാറ്റുകൂട്ടുന്നതായിരുന്നു .ബഹ്‌റൈനിലെ പ്രവാസ സഹോദരങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ള പുരോഗമനപരമായ പ്രവർത്തന പദ്ധതികളും ഭാരതസംസ്‌കാരം, ബഹുസ്വരത,എന്നിവ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളും വിവിധ സംസ്ഥാനങ്ങളിലുള്ള വരുമായി മുഖാമുഖ ചർച്ചയും ഏറെ പ്രചോദനമായി .ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കിംസ് ഹെൽത്തിലെ ഡോ. ഹാഫിസ് അൻസാരി വെരിക്കോസ് വെയിനിന്റെ ഫലങ്ങളെ കുറിച്ചും സെഷനിൽ ഉയർന്നുവന്ന സംശയങ്ങൾ ദൂരീകരിച്ചും ആരോഗ്യ സെമിനാറിൽ സംസാരിച്ചു .സദസ്സിനെ അഭിമൂഖികരിച്ച് വേദിയിൽ പൊതു പരിപാടിയി കിംസ് ഹെൽത്ത്സി ഇഒ ശ്രീ താരിഖ് ഖുർഷിദ്. വിശാൽ അബ്രഹാം ജോൺ , ശങ്കർശയാൽ രൂപേഷ് ഗുപ്ത ഭരണ സമിതി അംഗങ്ങൾ ഐ വൈ സി സി ഭാരവാഹി അനസ് റഹിം എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഹമ്മദ് തൗഫീഖ് മുഹമ്മദ് ഖയാസ് ചാങ്ങിനെ നിയന്ത്രിച്ചു ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന അംഗങ്ങൾക്കൊപ്പം ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിന്നുള്ള ഐഒസി കമ്മ്യൂണിറ്റികളുടെ വിവിധ പ്രതിനിധികൾ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു സംസാരിച്ചു .