ഇന്ത്യൻ രൂപ കൂപ്പുകുത്തി.. ഒമാൻ റിയാലിനെതിരെ 203 ഉം കടന്ന്.
വരാന്ദ്യ അവധി ദിനങ്ങൾക്ക് ശേഷം തിങ്കളാഴ്ച വിപണി ഉണർന്നപ്പോൾ തന്നെ ഡോളറിനെതിരെ ആദ്യമായി 78 എന്ന മൂല്യം മറികടന്ന് ഇന്ത്യൻ രൂപ പുതിയ റെക്കോർഡ് താഴ്ചയിലെത്തി. കഴിഞ്ഞ സെഷനിലെ ഏറ്റവും ദുർബലമായ 77.93 എന്ന നിലയിലാണ് ഇത് ക്ലോസ് ചെയ്തത്. വിപണി ചൂടുപ്പിടിച്ചതോടെ രൂപയുടെ മൂല്യം ഒമാനി റിയലിനെതിരെ 203.6 വരെ എത്തിയിരുന്നു.. സുൽത്താനേറ്റിലെ ചില എക്സ്ചേഞ്ച് ഹൗസുകൾ തിങ്കളാഴ്ച രാവിലെ 1 OMR-ന് 203 രൂപ വാഗ്ദാനം ചെയ്തു. എന്നാൽ പിന്നീട് വൈക്കീട്ടോടെ 202.92 ൽ വ്യാപാരം അവസാനിച്ചു…