പഞ്ചാബി ദിനാചരണം വൻ വിജയമാക്കാൻ വിദ്യാർത്ഥികളും അധ്യാപകരും നടത്തിയ ശ്രമങ്ങളെ മുഖ്യാതിഥികൾ അഭിനന്ദിച്ചു. ഇസി അംഗം മുഹമ്മദ് ഖുർഷിദ് ആലം തന്റെ പ്രസംഗത്തിൽ പഞ്ചാബി ഭാഷ ഇന്ന് ലോകത്തിലെ വളരെ പ്രധാനപ്പെട്ടതും ഊർജ്ജസ്വലവുമായ ഭാഷയാണെന്ന് പറഞ്ഞു. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി അതിഥികൾക്ക് മെമന്റോ സമ്മാനിച്ചു. വിവിധ മത്സരങ്ങളിലെ സമ്മാന ജേതാക്കളുടെ പേരുകൾ വകുപ്പ് മേധാവി ബാബു ഖാൻ പ്രഖ്യാപിച്ചു. സ്കൂൾ ഓർക്കസ്ട്ര ടീം അംഗങ്ങളായ രാമൻകുമാർ, ജോളിന ആൻ ഡയസ്, പങ്കജ്കുമാർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. രാമൻകുമാർ നന്ദി രേഖപ്പെടുത്തി. പഞ്ചാബി ദിവസ് സംഘാടക സമിതി അംഗങ്ങളായ ശ്രീലത നായർ, മാലാ സിങ്, ഷബ്രീൻ സുൽത്താന, കഹ്കഷൻ ഖാൻ, മഹാനാസ് ഖാൻ, ഷീമ ആറ്റുകണ്ടത്തിൽ, സയാലി അമോദ് കേൽക്കർ, ഗിരിജ എം കെ, ജൂലി വിവേക്, ഗംഗാകുമാരി, ശ്രീകല സുരേഷ്. സുനിതി ഉപേന്ദ്ര എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
സമ്മാന ജേതാക്കളുടെ പേര് വിവരം ചുവടെ കൊടുക്കുന്നു:
ചിത്രം തിരിച്ചറിയൽ (ഡ്രോയിംഗ് & കളറിംഗ്):1.മന്നത്ത് കൗർ, 2. ഭൂപീന്ദർ കൗർ, 3. ജന്നത്ദീപ് കൗർ, മൻവീർ സിംഗ്.
പഞ്ചാബി കഥ പറയൽ: 1. ഗുർലീൻ കൗർ ,2. ജസൻവീർ കൗർ ,3. ഹർനീത് കൗർ.
പഞ്ചാബി കവിതാ പാരായണം: 1. തരുൺ കൗണ്ടൽ , 2. ജസ്ലീൻ കൗർ ,3. ധർമീന്ദർ ശർമ്മ.
പഞ്ചാബി ഉപന്യാസ രചന: 1. അമൃത് കൗർ,2. സമർദീപ് സിംഗ്,3. സുഖ്രാജ് സിംഗ്.
പഞ്ചാബി നാടോടി ഗാനം: 1. രാമൻ കുമാർ ,2. പങ്കജ് കുമാർ ,3. സത്വീർ സിംഗ്.
മനാമ:ഇന്ത്യൻ സ്കൂളിൽ പഞ്ചാബി ദിവസ് നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ ജഷൻമാൽ ഓഡിറ്റോറിയത്തിൽ പഞ്ചാബി വകുപ്പ് സംഘടിപ്പിച്ച പരിപാടി മുഖ്യാതിഥികളായ ഹരീന്ദർ ബിർ സിംഗ് ലാംബയും തിലക് ദുവയും (എബിഐസി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ) ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. പഞ്ചാബി അധ്യാപിക രാജ്വീന്ദർ കൗർ സ്വാഗതം പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി താഴെപ്പറയുന്ന മത്സരങ്ങൾ നടത്തി: അഞ്ചും ആറും ക്ലാസുകൾക്ക് ചിത്രം തിരിച്ചറിയലും കളറിങ്ങും , ആറാം ക്ലാസിനു കഥ പറയൽ, ഏഴാം ക്ലാസിനു കവിതാ പാരായണം, എട്ടാം ക്ലാസിനു ഉപന്യാസ രചന, ആറു മുതൽ പത്തു വരെ ക്ലാസുകൾക്ക് പഞ്ചാബി നാടൻ പാട്ട് എന്നിവയാണ് നടത്തിയത്. പഞ്ചാബി ഗിദ്ദ നൃത്തം, ഭാംഗ്ര നൃത്തം എന്നിവ പ്രധാന ആകർഷണങ്ങളായിരുന്നു.