വിവിധ മത്സരങ്ങളിലെ വിജയികൾ:
നാലാം ക്ലാസ് ചിത്രരചനയും കളറിംഗും: 1. നിഷ വിജയബാബു, 2. ഹനിയ ഫാത്തിമ, 2. അശ്വിൻ സ്റ്റാലിൻ അനിഷ.
അഞ്ചാം ക്‌ളാസ് കൈയക്ഷര മത്സരം: 1. വർദിനി ജയപ്രകാശ് ,2. വിദുല രാജ്കുമാർ, 3. ലക്ഷ്യ രാമകൃഷ്ണൻ.
ആറാം ക്‌ളാസ് തിരുക്കുറൽ : 1. ശക്തി പ്രിയൻ, 2. വർഷന ഇളങ്കോവൻ, 3. ഷാനൻ ബോ.
ഏഴാം ക്‌ളാസ് ഭാരതിയാർ കവിതകൾ : 1. ഉമാ ഈശ്വരി, മറ്റിൽഡ ലീ, 2. ലക്ഷിത സമ്പത്ത്, 3. പരമേഷ് സുരേഷ്.
എട്ടാം ക്ലാസ് ഭാരതീദാസൻ കവിതകൾ :1. ദീപക് താനുദേവ്, 2. പ്രതീക്ഷ പൊൻ റോജ, 3. റിതീഷ് ശശികുമാർ.
ഒൻപതാം ക്ലാസ് തമിഴ് പ്രഭാഷണം: 1. രാജീവൻ രാജ്കുമാർ, 2. സുബലക്ഷ്മി ഇളങ്കോവൻ,3. വിശ്വജനനി ജനാർത്ഥനൻ, ശർമ്മതി അനന്തകൃഷ്ണൻ, സമിക യെലയാർ ഷെയ്ക് അബുദാഹിർ.
പത്താം ക്ലാസ് കവിത രചനാ മത്സരം:1.ശശിനി ജ്ഞാനശേഖരൻ,2.എസ്തർ പാക്കിയസെൽവി ജോൺ എഡ്വിൻ,ശ്രീറാം ജയഗണേഷ്,3. ഓവിയ മണികണ്ഠൻ.
മനാമ:ഇന്ത്യൻ സ്‌കൂളിൽ തമിഴ് ഭാഷാ ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തമിഴ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, ബിജു ജോർജ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വകുപ്പു മേധാവികൾ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. സമ്പന്നമായ പൈതൃകമുള്ള തമിഴ് ഭാഷയുടെ സൗന്ദര്യവും പ്രാധാന്യവും ഊന്നിപ്പറഞ്ഞ സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ ദീപം തെളിയിച്ചു. നേരത്തെ ദേശീയ ഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. സമീഖ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു. ശശിനി ജ്ഞാനശേഖരൻ സ്വാഗതവും ഓവിയ മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി. രാജീവൻ രാജ്കുമാർ, വിശ്വജനനി ജനാർത്ഥനൻ, ശ്രീറാം സുരേഷ് എന്നിവർ അവതാരകരായിരുന്നു. തമിഴ് അധ്യാപിക രാജേശ്വരി മണികണ്ഠൻ വകുപ്പുതല റിപ്പോർട്ട് അവതരിപ്പിച്ചു.വിദ്യാർഥികൾ ‘തമിഴ് തായ് വാഴ്ത്തും’ സംഘഗാനവും അവതരിപ്പിച്ചു. എസ്തർ പക്കിയസെൽവി ജോൺ, ഷാൻ എപ്‌സിബ, അക്ഷയ സുന്ദരമഹാലിംഗം, ആൻസ് മെൽജിൻ, ദുഷ്യന്ത് രവിചന്ദ്രൻ , ലക്ഷ്യ രാമകൃഷ്ണൻ, ശർമ്മതി അനന്തകൃഷ്ണൻ, ശ്രുതിലയ, ബൂജ ദിലീപ് കുമാർ, സുബിക്ഷ ശ്രീ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ പരിപാടിയുടെ വൻവിജയം ഉറപ്പാക്കാൻ സഹകരിച്ച് പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.