

മാർഗരറ്റ് ലെറ്റിഷ്യ ലോറൻസ് പ്രാർത്ഥനയും സയ്യിദ് അസീല വിശുദ്ധ ഖുർആൻ പാരായണവും നിർവഹിച്ചു. പ്രവീൺ കുമാർ സ്വാഗതവും ശക്തി കലൈശെൽവി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ അശ്വന്ത് ശിവകുമാറും ആതിഫ ഇനായയും അവതാരകരായിരുന്നു. വകുപ്പ് മേധാവി ട്രെവിസ് മിഷേൽ, തമിഴ് അധ്യാപിക രാജേശ്വരി മണികണ്ഠൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. പ്രധാന അധ്യാപകൻ ജോസ് തോമസ്, കൊമേഴ്സ് വകുപ്പ് മേധാവി റഷീദ്, അധ്യാപിക ആനന്ദി ലക്ഷ്മണൻ എന്നിവർ തമിഴ് ഭാഷയുടെ സൗന്ദര്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. രാജേശ്വരി മണികണ്ഠൻ സ്വാഗതം പറഞ്ഞു. ഋഷികേശ് ശ്രീറാം തമിഴ് ഗാനം അവതരിപ്പിച്ചു. ഹരിണി മണികണ്ഠൻ ഇൻവോക്കേഷൻ ഡാൻസ് അവതരിപ്പിച്ചു, തുടർന്ന് സുമവർത്തിനി കണ്ണൻ, തനുഷ്ക രമിൽവണ്ണൻ, ദർശിനി മുത്തുകുമാർ എന്നിവർ നാടോടി നൃത്തം അവതരിപ്പിച്ചു. വെങ്കടാനാഥൻ ബാലാജി ഉപകരണ സംഗീതവും ഷൈൻ മസ്കർനാസ് സിനിമാറ്റിക് ഡാൻസും അവതരിപ്പിച്ചു. ഷിഫാസ് അഹമത്ത് പ്രഭാഷണം നടത്തി. ശ്രീ ഓവിയ മണികണ്ഠൻ ഭാരതിയാർ ഗാനം അവതരിപ്പിച്ചു. പൂജശ്രീ അയ്യനാർ , അതിശയ സുരേഷ് എന്നിവർ നൃത്തം അവതരിപ്പിച്ചു.


