
മനാമ: ഇന്ത്യൻ സ്‌കൂൾ പഞ്ചാബി ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബി വകുപ്പ് സംഘടിപ്പിച്ച ഊർജ്ജസ്വലവും സാംസ്കാരിക സമ്പന്നവുമായ പരിപാടികൾ അരങ്ങേറി. പഞ്ചാബി ഭാഷയുടെയും പൈതൃകത്തിന്റെയും സത്ത പ്രദർശിപ്പിച്ചുകൊണ്ടാണ് പരിപാടി നടന്നത്. സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവി പ്രധാന അധ്യാപികമാരായ ശ്രീകല ആർ നായർ, സലോണ പയസ്, ഹിന്ദി-ഉറുദു വകുപ്പ് മേധാവി ബാബു ഖാൻ എന്നിവർ പങ്കെടുത്തു. കിരൺപ്രീത് കൗർ നടത്തിയ സ്വാഗത പ്രസംഗത്തോടെയാണ് ആഘോഷം ആരംഭിച്ചത്. തുടർന്ന് ദേശീയ ഗാനവും സ്കൂൾ പ്രാർത്ഥനയും നടന്നു. ഷാഹിദ് ക്വാമർ വിശുദ്ധ ഖുർആനിലെ വരികൾ ചൊല്ലി. ഹർദീപ് സിംഗ് , ജഗ്ജോത് സിംഗ് , കിരൺപ്രീത് കൗർ എന്നിവർ ഗുരു ഗ്രന്ഥ സാഹിബിൽ നിന്നുള്ള വരികൾ ചൊല്ലി. ഹർസിമ്രാൻ കൗർ, മൻകിരത് കൗർ, ഹർദീപ് സിംഗ് , അബിജോത് സിംഗ് , ഇക്രാജ് സിംഗ് , മൻവീർ സിംഗ് , ജഗ്ജോത് സിംഗ് എന്നിവർ ശബാദ് അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വിവിധ മത്സരങ്ങൾ ഉൾപ്പെടുന്ന ഒരു ആഴ്ച നീണ്ടുനിന്ന ആഘോഷത്തിന്റെ ഗ്രാൻഡ് ഫിനാലെയായി ഈ പരിപാടി മാറി. വകുപ്പ് മേധാവി ബാബു ഖാനും പഞ്ചാബി ഭാഷാ അധ്യാപിക സിമ്രാൻജിത് കൗറും പരിപാടി ഏകോപിപ്പിച്ചു. സാംസ്കാരിക വിഭാഗത്തിൽ പരമ്പരാഗത ഗിദ്ദയുടെയും ഭാൻഗ്രയുടെയും ഉജ്ജ്വലമായ പ്രകടനങ്ങളും പഞ്ചാബി ആക്ഷൻ ഗാനങ്ങളും ഉണ്ടായിരുന്നു. എല്ലാ വിജയികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. സിമ്രാൻജിത് കൗർ, കഹ്കഷൻ ഖാൻ, മഹനാസ് ഖാൻ, ഷബ്രീൻ സുൽത്താന, ഷീമ ആറ്റുകണ്ടത്തിൽ, ഗംഗാ കുമാരി, സൗഫിയ മുഹമ്മദ്, ഗിരിജ എംകെ, നിത പ്രദീപ് എന്നിവർ സംഘാടക സമിതിയിൽ ഉണ്ടായിരുന്നു. ഖുഷ്പ്രീത് കൗർ നന്ദി പറഞ്ഞു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ വിജയികൾക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.
മത്സര വിജയികൾ:
• ചിത്രം തിരിച്ചറിയൽ (ക്ലാസ് 4):1. തഹ്രീൻ കൗർ , 2. ദീപ്നൂർ കൗർ , 3. മെഹ്താബ് സിംഗ് .
• ചിത്രരചനാ മത്സരം (ക്ലാസ് 5): 1. ബാനി മെഹ്തൺ ,2. ഷെലിക , ലവ്പ്രീത് കൗർ , 3. രാമൻദീപ് കൗർ .
• കഥപറച്ചിൽ (ക്ലാസ് 6): 1. സമർ ,2. അദിതി , 3. ജസ്ദീപ് സിംഗ് .
• പഞ്ചാബി കവിതാ പാരായണം (ക്ലാസ് 7): 1. ഖുഷ്പ്രീത് കൗർ , 2. ഹർകീരത് സിംഗ് , 3. പ്രഭ്ജോത് കൗർ .
• ഉപന്യാസ രചന (ക്ലാസ് 8): 1. ഭൂപീന്ദർ കൗർ , 2. അർഷ്വീർ കൗർ , 3. ജഗ്ജോത് സിംഗ് .









