ഒമാൻ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി തിരഞ്ഞെടുപ്പ് ഫലം പുറത്ത്

മസ്‌കറ്റ് :ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടു.കൂടുതൽ വോട്ടുകൾ ലഭിച്ച ആദ്യ അഞ്ചുപേരെആണ് ഇന്ത്യൻ സ്കൂൾ ബോർഡിന്റെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്തത്.11 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്,ആറു പേർ മലയാളികളായിരുന്നു.ഇതിൽ രണ്ടുപേർ വിജയിക്കുകയും ചെയിതു.38 ശതമാനത്തിന് മുകളിൽ രക്ഷിതാക്കൾ വോട്ട് രേഖപ്പെടുത്തി.വോട്ടിംഗ് ശതമാനത്തിലും കുറവുണ്ടായി. ഈ മാസം 11ന് നടത്തേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തെ തുടർന്ന് ജനുവരി 25ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സയിദ് സൽമാൻ ആയിരിക്കും അടുത്ത ബി.ഓ.ഡി ചെയർമാൻ, അതാണ് നിലവിലെ കിഴ്‌വഴക്കം എന്നിരുന്നാലും ഇന്ത്യൻ എംബസ്സി പ്രതിനിധികൾ അടക്കം എല്ലാം അംഗങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന മീറ്റിംഗിൽ ആയിരിക്കും ബി.ഓ.ഡി ചെയർമാനെ ആദ്യോഗികമായി പ്രഖ്യാപിക്കുന്നത്.ഇത് പിന്നീട് നടക്കും. തിരഞ്ഞെടുത്ത ഭരണസമിതിയുടെ കാലാവധി രണ്ടു വർഷമായിരിക്കും.

വോട്ടിംഗ് നില

1- സയ്ദ് സൽമാൻ- 497
2- ദേവസിംഗ് പാട്ടിൽ – 482
3- ശിവകുമാർ – 462
4- സിറാജുദീൻ നെഹ്‌ലത്ത് – 409
5- അംബുജാക്ഷൻ – 379
6- ഷാബു ഗോപി – 349
7- നിതീഷ് സുന്ദരേശൻ – 345
8- സെൽവിച്ചൻ ജേക്കബ് – 264
9- അനിൽ കുമാർ – ൧൮൪
10 – പൊന്നമ്പലം നാരായണൻ- 58
11- ഹരിദാസ് – 45