മനാമ : ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ഭരണ സമിതി കാലാവധി കഴിഞ്ഞിട്ടും ഭരണത്തിൽ തുടരുന്നു . കോവിഡ് കാരണം നീട്ടിയ കാലാവധി ആണ് ഭരണ സമിതി ഉപയോഗപ്പെടുത്തുന്നത് .ജനാതിപത്യ മര്യാദകൾ ഉൾകൊണ്ട് ഉടൻ പുതിയ ഭരണസമിതി തെരെഞ്ഞെടുപ്പ് നടത്തണമെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ ഇന്ത്യന്‍ സ്കൂളിൽ രക്ഷിതാക്കളല്ലാത്തവരാണ് ഭരണസമിതിയിൽ ഉള്ളത് . ഇത് സ്കൂൾ ഭരണഘടനാ ലംഘനമാണെന്നും പാനൽ ഭാരവാഹികൾ പറഞ്ഞു .നിലവിൽ സൂചികരണ പ്രവർത്തനങ്ങൾ കാര്യക്ഷമം അല്ല . പഠന നിലവാരം താഴേക്ക് പോയെന്നും , ബസിലും ക്ലാസ് റൂമുകളിലും എയര്‍ കണ്ടീഷനുകള്‍ പ്രവർത്തന യോഗ്യമല്ല , ശുചിമുറികളുടെ അവസ്ഥ ദയനീയമാണെന്നും പാനൽ അംഗങ്ങൾ ആരോപിച്ചു . മെഗാ ഫെയർ അടക്കമുള്ള വരവ് ചെലവ് കണക്കുകൾ വെക്തമാക്കുന്നില്ലെന്നും യുനൈറ്റഡ് പാരന്റ്സ് പാനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചു . യു.പി.പി ചീഫ് കോഓഡിനേറ്റര്‍ യു.കെ അനില്‍ , സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, മറ്റു പാനൽ അംഗങ്ങൾ ആയ ബിജു ജോര്‍ജ്, ഹരീഷ് നായര്‍, ജാവേദ് പാഷ, എഫ്.എം. ഫൈസല്‍, ജോണ്‍ ബോസ്കോ, ഡോ. ശ്രീദേവി രാജന്, റുമൈസ അബ്ബാസ്, മോഹന്‍കുമാര്‍ നൂറനാട്, ഹരിലാല്‍, സെയ്ദ് ഹനീഫ്, പ്രിന്‍സ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.