
എൽദ എബി പറയുന്നു: ‘മുടികൊഴിച്ചിൽ കാരണം വൈകാരിക വെല്ലുവിളികളുമായി മല്ലിടുന്ന ഒരാൾക്ക് ആത്മവിശ്വാസവും ശക്തിയും പ്രതീക്ഷയും നൽകുന്നതിന് ഈ ചെറിയ കാരുണ്യ പ്രവർത്തനത്തിലൂടെ കഴിയും എന്ന് വിശ്വസിക്കുന്നു. ആത്മാഭിമാനവും വ്യക്തിയുടെ വീക്ഷണവും വിശാലമാക്കാൻ ഇതിന് കഴിയും. തലമുടി വളരെ ചെലവേറിയതും ആവശ്യാനുസരണം നിർമ്മിക്കാൻ കഴിയാത്തതുമാണ്. അതിനാൽ ഈ ദാനത്തിന് കാൻസർ രോഗികളെ സഹായിക്കാനാകും. എന്റെ മുടി പൂർണ്ണഹൃദയത്തോടെയാണ് നൽകിയത്. അത് വഴിയുള്ള രൂപ മാറ്റത്തിൽ അഭിമാനം തോന്നുന്നു. രോഗികളെ സഹായിക്കാൻ ഈ അവസരം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു.’
അൽ മൊയ്ദ് കമ്പനിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി എബിമോൻ യോഹന്നാന്റെയും ജീന എബിമോന്റെയും മകളാണ് എൽദ എബി. സഹോദരൻ എഡ്വിൻ എബി ജോൺ ഇന്ത്യൻ സ്‌കൂൾ 11-ാം ക്ലാസ്സിലെ വിദ്യാർത്ഥിയാണ്. ജീവകാരുണ്യ സംരംഭങ്ങളിൽ താൽപ്പര്യമുള്ള കുടുംബം മനാമ സേക്രഡ് ഹാർട്ട് ചർച്ചിൽ ഉൾപ്പെടുന്നു.ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥിനിയുടെ ഉദാത്തമായ പ്രവൃത്തിയെ അഭിനന്ദിച്ചു.