മസ്‍കറ്റ്: ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.16 വയസുകാരിയായ കുട്ടി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു.തമിഴ്നാട് സ്വദേശികളുടെ മകൾ ആശ്രത യാണ് മരണ പെട്ടത്.പത്താം ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.ശനിയാഴ്ച സ്കൂളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം നടന്നിരുന്നു. ഇതിൽ കുട്ടികളുടെ പഠനനിലവാരം മാതാപിതാക്കളുമായി അധ്യാപകർ പങ്കുവെച്ചിരുന്നു. ഒമാനിൽ ആദ്യമായാണ് ഇത്തരം സംഭവം നടക്കുന്നത്.സംഭവം പുറത്തായതോടെ ഞെട്ടിയിരിക്കുകയാണ് ഇന്ത്യൻ വിദ്യാർഥി ലോകവും ഇന്ത്യൻ സ്കൂൾ ബോർഡ് അംഗങ്ങളും. ഈ ദാരുണ സംഭവത്തിൽ അനുശോചിച്ച് അധികൃതർ സ്കൂളിന് അവധി പ്രക്യാപിച്ചിട്ടുണ്ട്. ആത്മഹത്യ ആയതിനാൽ റോയൽ ഒമാൻ പോലിസ് പ്രാധമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.