ഒമാൻ : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിക്കുന്ന വർഷിക ‘സയൻസ് ഫിയസ്റ്റ’ മേയ് 19, 20 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഡോ. മയിൽ സ്വാമി അണ്ണാദുരൈ മുഖ്യാതിഥിയാകും. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അൽ ഹെയിൽ കാമ്പസിലായിരിക്കും പരിപാടി നടക്കുന്നത് . ഒമാനിൽ ശാസ്ത്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ സയൻസ് ഫോറം ശാസ്ത്ര പ്രതിഭ രചന മത്സരം, ഉപന്യാസ രചന, ക്വിസ് മത്സരം തുടങ്ങി നിരവധി പരിപാടികൾ ഇതിനകം നടത്തിയിരുന്നു. 20ലധികം ഇന്ത്യൻ സ്കൂളുകളുൾ മേളയിൽ പങ്കെടുക്കും . . ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്, ഒമാൻ നാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ.അലി സൗദ് ബിമാനി എന്നിവർ വിശിഷ്ടാതിഥികളുമാകും.ഡിബേറ്റ്, സിമ്പോസിയം, ഓൺ ദി സ്പോട്ട് സയൻസ് പ്രോജക്ട്, എക്സിബിഷൻ, ഫോട്ടോഗ്രാഫി എന്നിവയുൾപ്പെടെ നിരവധി മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസത്തെ പരിപാടിയിൽ ക്ഷണിക്കപ്പെട്ട വ്യക്തികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഇന്ത്യൻ കമ്മ്യൂനിറ്റി അംഗങ്ങളുൾപ്പെടെ ഏകദേശം 4000ത്തോളംപേർ മേളയിൽ പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു .