മസ്കത്ത്: ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി. തലസ്ഥാനമായ മസ്കത്തില് നിന്നും ഏകദേശം 250 കിലോമീറ്റർ ദൂരെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജാലാന്‍ ബനീ ബുആലി തീരത്ത് ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്ന 11ഓളം നാവികരെ ഒമാന്‍ നാവികസേനയും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന രക്ഷപ്പെടുത്തി. ഷാര്‍ജയില്‍ നിന്ന് യമനിലെ മുകല്ലയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. രക്ഷപ്പെട്ടവർ ഏത് സംസ്ഥാനക്കാര്‍ ആണെന്നത് വ്യക്തമായിട്ടില്ല. കാറുകള്‍, ഭക്ഷണ സാധനങ്ങള്‍, ടയറുകള്‍,എഞ്ചിന് ഓയില്‍ എന്നിവയാണ് കപ്പലില്‍ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരെ കരയില്‍ എത്തിച്ചു. നാവികർ ഗുജറാത്ത് സ്വദേശികളാണ്.പ്രശ്നത്തിൽ ഇന്ത്യൻ എംബസ്സി ബന്ധപ്പെട്ടിട്ടുണ്ട്.