മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന ശീർഷകത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്തമായ പ്രോഗ്രാമുകളുടെ ബ്ലോക്ക് തല സമാപനം ഉമ്മുൽ ഹസ്സം കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അലി അക്ബർ നിർവഹിച്ചു കേരള പ്രസിഡൻറ് സൈഫ് അഴീക്കോട്
സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുഖ്യ അതിഥിയായി ബഹ്റൈനിലെ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈൻ ജനറൽ സ്റ്റഡീസ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റുമായ ഡോ. ഷെമിലി.പി.ജോൺ പങ്കെടുത്തു. കിംസ് ഹോസ്പിറ്റൽ ഇ.എൻ.ഡി സ്പെഷലിസ്റ്റ് ഡോ:റിജോ ജയരാജ് മംഗലശ്ശേരിൽ കുട്ടികളിലെ രോഗങ്ങളെ കുറിച്ചുള്ള മുൻ കരുതലിന്റെ പ്രാധാന്യവും സദസ്സിനു മുന്നിൽ വിശദീകരിച്ചു.
പരിപാടിയോട് അനുബന്ധിച്ച് നടന്ന പായസ മത്സരത്തിന്റെ വിധി നിർണ്ണയം പ്രശസ്തനായ കുക്ക് യു. കെ ബാലൻ നിർവഹിച്ചു.
കിംസ് ഹോസ്പിറ്റൽ സി. ഒ.ഒ.താരിഖ് ഇല്യാസ് നജീബ് , കിംസ് മാർക്കറ്റിംഗ് ഹെഡ് അനുഷ സൂര്യജിത്
എന്നിവർ സംബന്ധിച്ചു.
മുഹമ്മദ് പേരോടും സംഘവും അവതരിപ്പിച്ച കോൽക്കളിയും , മെഹൻന്ധി ഒപ്പന ഗ്രൂപ്പിന്റെ മനോഹരമായ ഒപ്പനയും പരിപാടിക്ക് മാറ്റു കൂട്ടി.
മത്സര ഇനങ്ങളായ കവിത രചന , ഉപന്യാസ മത്സരം, പ്രസംഗ മത്സരം,എന്നിവയ്ക്കുള്ള സമ്മാനദാനം ഇന്ത്യൻ സോഷ്യൽ ഫോറം കേരള ജനറൽ സെക്രട്ടറി കെ.വി.മുഹമ്മദലി നിർവഹിച്ചു.
സ്വാഗത സംഘം കൺവീനർ
ഷംനാദിന്റെ നേതൃത്വത്തിൽ, നവാസ് തലശ്ശേരി അബ്ദുറഹ്മാൻ മൗലവി ,
ഹാഷിഫ് , റനീഷ്, അഹ്മദ് ഷാൻ ,ജാസർ കാട്ടാമ്പള്ളി, മുസ്തഫ , യൂസഫലി,എന്നിവർ ചേർന്നു പ്രോഗ്രാം നിയന്ത്രിച്ചു.
ഗുദൈബിയ ബ്ലോക്ക് പ്രസിഡന്റ് യൂനുസ് ചേലക്കര അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗുദൈബിയ ബ്രാഞ്ച് പ്രസിഡന്റ് മുസ്തഫ വടകര സ്വാഗതവും, ഷംനാദ് നന്ദിയും പറഞ്ഞു.