മനാമ :മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാല്‍നൂറ്റാണ്ടിലധികം നിയമസഭാ സാമാജികനുമായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി. ജനകീയനായിരുന്ന അദ്ദേഹം മന്ത്രിയെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. രാമചന്ദ്രന്‍ മാസ്റ്റര്‍ കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തികൂടിയായിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബർ ഉം സെക്രട്ടറി സൈഫുദ്ധീൻ അഴീക്കോട് ഉം അനുശോചന സന്ദേശത്തിൽ അറിയിച്ചു