സൗദി ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു..

ദമ്മാം : ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മറ്റി ഗാമ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് സൗദി ദേശീയ ദിനത്തിൽ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ രക്ത ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ സാമൂഹ്യ ബാധ്യത ഏറ്റെടുത്താണ് ഇന്ത്യൻ സോഷ്യൽ ഫോറം കാംപയിനുമായി മുന്നിട്ടിറങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സൗദി ഭരണകൂടം നടത്തിയ പ്രവർത്തങ്ങൾ ഏറെ അഭിനന്ദനാർഹമാണ് .. കോവിടെന്ന മഹാമാരിയെ പിടിച്ചു കെട്ടുന്നതിൽ ലോകത്തു തന്നെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാൻ സാധിച്ചത് സൗദി ഭരണകൂടത്തിന് ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്.സ്വദേശികളെ പോലെ തന്നെ വിദേശികൾക്കും രാജ കാരുണ്യം എത്തുകയുണ്ടായി

ഈ അവസരത്തിൽ സൗദിയുടെ 91 ന്നാം ദേശീയ ദിനത്തിൽ 91 പേർ രക്തം നൽകി കൊണ്ട് ദമ്മാം സ്റ്റേറ്റ് ഇന്ത്യൻ സോഷ്യൽഫോറവും സൗദി ദേശീയദിനാഘോഷത്തിൽ പങ്കാളികൾ ആവുകയാണ്
സെപ്തംബർ 23 ന് രാവിലെ 8 മണി മുതൽ വൈകിട്ട് 7 വരെ ഗാമ ഹോസ്പിറ്റലിൽ വെച്ചാണ് രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നത്

സോഷ്യൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അബ്ദുൽ സലാം വാടാനപ്പള്ളി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിഎം നാസർ പട്ടാമ്പി , റിയാസ് കോട്ടത്ത്, അബ്ദുള്ള കുറ്റ്യാടി , ഷാനവാസ് കൊല്ലം സ്റ്റേറ്റ് മീഡിയ ഇൻചാർജ് ശരീഫ് കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു