ഇന്ത്യൻ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് യുഎസ് പോലീസ് വാഹനം,മരിച്ച യുവതിയെ പരിഹസിച്ചുകൊണ്ടുള്ള ദൃശ്യങ്ങൾ പുറത്ത്

വാഷിങ്ടൺ: സിയാറ്റിനിൽ ആന്ധ്രപ്രദേശ് സ്വദേശിയായ ജാഹ്നവി കണ്ടൂല എന്ന വിദ്യാർത്ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം പൊട്ടിച്ചിരിച്ച യുഎസ് പോലീസ് ഉദ്യോ​ഗസ്ഥന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു.ജനുവരി 23 ന് ആണ് സിയാറ്റിനിൽ പോലീസിന്റെ വാഹനം ഇന്ത്യൻ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചത്. ഡാനിയേൽ ഓഡ്റെർ എന്ന ഉദ്യോ​ഗസ്ഥന്റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് വിദ്യാർത്ഥിനിയെ വാഹനമിടിച്ച ശേഷം അവൾ മരിച്ചെന്ന് പറഞ്ഞ് പോലീസ് ഉദ്യോ​ഗസ്ഥൻ പൊട്ടിച്ചിരിക്കുന്നത് ആണ് ദൃശ്യങ്ങൾ. മറ്റൊരു ഉദ്യോ​ഗസ്ഥനായ കെവിൻ ഡേവ് ആണ് വാഹനം ഓടിച്ചിരുന്നത്.മരിച്ചത് സാധാരണക്കാരിയാണെന്നും പോലീസ് പറയുന്നതായി വീഡിയോയിലുണ്ട്. അവൾക്ക് 26 വയസ് തോന്നിക്കും, അവളുടെ ജിവന് വലിയ മൂല്യമൊന്നുമില്ല. അവളുടെ പ്രായം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.സംഭവത്തിൽ നിയമനിർമ്മാതാക്കളും ഇന്ത്യൻ-അമേരിക്കൻ പൗരന്മാരും പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ മരണത്തിൽ യുഎസ് ഭരണകൂടം വേഗത്തിലുള്ളതും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് യുഎസ് ഭരണകൂടം അറിയിച്ചു.