ന്യൂഡൽഹി: ന്യൂയോർക്ക് ആസ്ഥാനമായുള്ള ടൈം മാഗസിൻ തയാറാക്കിയ വരുംതലമുറ നേതാക്കളുടെ പട്ടികയിൽ ഇടംനേടി ഇന്ത്യൻ യൂട്യൂബറും ഫാക്ട് ചെക്കറുമായ ധ്രുവ് റാതി.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 യുവ പ്രതിഭകളുടെ പട്ടികയിൽ ഇടംപിടിച്ചത്. യുട്യൂബ് ചാനലിലൂടെ വിവിധ വിഷയങ്ങളിൽ വസ്‌തുതാ പരിശോധന നടത്തിയും വിദ്യാഭ്യാസപരമായ ഉള്ളടക്കം അവതരിപ്പിച്ചുമാണ് ധ്രുവ് റാതി ശ്രദ്ധേ നേടിയത് .2014-ലാണ് ധ്രുവ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോൾ 13 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരാണ് ധ്രുവിനുള്ളത്. പട്ടികയിൽ ഇടംനേടാനായതിൽ അഭിമാനമുണ്ടെന്ന് ധ്രുവ് പ്രതികരിച്ചു.