മസ്കറ്റ് : വിദേശ രാജ്യങ്ങളിൽ നിന്നും കര-വ്യോമ-സമുദ്ര മാർഗങ്ങളിലൂടെ 18 രാജ്യക്കാർക്ക് ഒമാനിലേക്ക് പ്രവേശിക്കാമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ. പ്രവേശിക്കാൻ രണ്ടു ഡോസ് വാക്സിൻ നിർബന്ധമാണ്, ഒമാൻ അംഗീകാരം നൽകിയിട്ടുള്ള വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കായിരിക്കും പ്രവേശനാനുമതി ലഭിക്കുക .ഇതിന് പുറമെ ഒമാനിൽ എത്തുന്നതിന് മുൻപും എത്തിയതിന് ശേഷവും PCR പരിശോധനയും നിർബന്ധമാണ്. ഇന്ത്യ, പാകിസ്ഥാൻ ,ബംഗ്ലാദേശ് തുടങ്ങി 18 ഓളം രാജ്യങളെയാണ് ചുവന്ന പട്ടികയിൽ നിന്ന് ഒമാൻ ഒഴുവാക്കിയത് .