സൗദിഅറേബ്യ : ആറ് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി അധികൃതർ . സ്വദേശികളെ നിയമിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നിയമം,കസ്റ്റംസ് ക്ലിയറൻസ്, സാങ്കേതിക എഞ്ചിനീയറിങ് , ഡ്രൈവിങ്, റിയൽ എസ്റ്റേറ്റ്, സിനിമാ വ്യവസായം, എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണം നടത്തുന്നത് . ആറ് തൊഴിൽ മേഖലകളിൽ കൂടി പുതിയതായി സൗദിവൽക്കരണ പദ്ധതി നടപ്പിലാക്കുന്നതായി മാനവവിഭവശേഷി സാമൂഹിക വികനസന മന്ത്രി അഹമ്മദ് അൽ രാജ്ഹി അറിയിച്ചു . ഇ സിനിമാ വ്യവസായം, ലീഗൽ അഡ്വൈസ്, നിയമ സ്ഥാപനങ്ങൾ, സാങ്കേതിക-എഞ്ചിനീയറിംഗ് ജോലികൾ, റിയൽ എസ്റ്റേറ്റ്, ഡ്രൈവിംഗ് സ്കൂൾ, കസ്റ്റംസ് ക്ലിയറൻസ്, എന്നീ മേഖലകളിലെ ജോലികളിലാണ് പുതിയതായി സൗദിവൽക്കരണം നടപ്പിലാക്കുക.വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കി വരുന്ന സൗദിവൽക്കരണത്തിലൂടെ സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ സാധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്