സൗദി : സൗദിയിൽ പന്ത്രണ്ടുമേഖലകളില്‍ കൂടി സ്വദേശിവത്കരണം ഏർപ്പെടുത്തുന്നു . രാജ്യത്തെ മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ റാജ്‍ഹി വ്യക്തമാക്കി. റിയാദില്‍ നടന്ന പത്താമത് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നൂതന തൊഴില്‍ ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച പ്രത്യേക വിഭാഗം സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗദി അറേബ്യയിലെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‍മ നിരക്ക് ഏഴ് ശതമാനം ആക്കാനുള്ള ഭാഗമായാണ് സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള തീരുമാനം. ഈ വര്‍ഷം അവസാനത്തോടെ ഇനി 12 മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് പദ്ധതി. എന്നാല്‍ ഇത് ഏതൊക്കെ മേഖലകളിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സൗദിയിലെ സ്വദേശികളുടെ തൊഴിലില്ലായ്‍മ നിരക്ക് 9.7 ശതമാനമായി കുറഞ്ഞു . കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. 22 ലക്ഷം സ്വദേശികള്‍ ഇപ്പോള്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.