മനാമ : രാജ്യത്തിന് വേണ്ടി അവസാന തുള്ളി രക്തം പോലും സമർപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ സമർപ്പണ ജീവിതം രാജ്യത്തിന് കരുത്ത് പകർന്നു എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ലോകത്തിന് മുൻപിൽ രാജ്യത്തെ ആണവ ശക്തിആക്കി മറ്റുവാനും, രാജ്യത്തെ ബാങ്കുകളുടെ ദേശസാത്കരണത്തിലൂടെ സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും ബാങ്ക് കളുടെ സഹായം ലഭ്യമാക്കുവാനും ഇന്ദിരാ ഗാന്ധിക്ക് കഴിഞ്ഞു.
രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്നതോടൊപ്പം, രാജ്യത്തിന് ഉള്ളിൽ നിന്ന് രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്നവരെയും അമർച്ച ചെയ്യുവാനും അവർക്ക് സാധിച്ചു. ഇപ്പോൾ രാജ്യ സ്നേഹം പ്രസംഗിച്ചു നടക്കുന്നവർ യഥാർത്ഥ രാജ്യസ്നേഹം എന്താണ് എന്ന് മനസ്സിലാക്കുവൻ ഇന്ദിരാ ഗാന്ധി യുടെ ജീവിതം പരിശോദിച്ചാൽ മനസ്സിലാക്കുവൻ സാധിക്കും. അടിയന്തിരാവസ്ഥക്ക് ശേഷം തർന്നുപോയ കോൺഗ്രസ് പാർട്ടിയെ തിരിച്ചു കൊണ്ട് വരുവാൻ ഇന്ദിരാ ഗാന്ധി ക്ക് സാധിച്ചു എങ്കിൽ ഇപ്പോൾ ഉള്ള താത്കാലിക പരാജയത്തിൽ നിന്ന് ഉയർത്ത് എഴുനേൽക്കാനും കോൺഗ്രസ്സിന് സാധിക്കും എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താ നം അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, ദേശീയ കമ്മറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ജില്ലാ പ്രസിഡന്റ് മാരായ ജി ശങ്കരപ്പിള്ള, നസീം തൊടിയൂർ, ജില്ലാ സെക്രട്ടറി സൽമാനുൽ ഫാരിസ്, ഒഐസിസി നേതാക്കളായ ഗിരീഷ് കാളിയത്ത്, സൈദ്, റോയ് മാത്യു, സുരേഷ് കരുനാഗപ്പള്ളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.