മനാമ : വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റൂ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയെ കൂടിക്കാഴ്ച നടത്തി ഉഭയകക്ഷി ബന്ധങ്ങളും പൊതു താൽപ്പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു . ബഹ്‌റൈനിലെ ആകർഷകമായ നിക്ഷേപ അന്തരീക്ഷവും രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർക്ക് നൽകുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.നിക്ഷേപങ്ങളുടെ ഒഴുക്ക് വികസിപ്പിക്കാനുള്ള ബഹ്‌റൈൻ സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച അംബാസഡർ ഇരു രാജ്യങ്ങൾ തമ്മിലുള്ള തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ എടുത്തുപറഞ്ഞു.