ദമ്മാം : സൗദി അറേബ്യയയിൽ നിയവിരുദ്ധമായി താമസിക്കുന്നവർക്കെതിരെ നടപടിയുമായി അധികൃതർ . വിവിധ നിയമലംഘനങ്ങൾ നടത്തി സൗദിയിൽ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുകയാണ് . ഒരാഴ്ചയ്ക്കിടെ 12,974 വിദേശികളെയാണ് താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് പിടികൂടിയത് . താമസ നിയമം ലംഘനത്തിന് 8,044 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന് 3,395 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 1,535 പേരുമാണ് പിടിയിലായി .നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി .
സൗദിയിൽ അനധികൃത താമസം പരിശോധന തുടരുന്നു
By : News Desk