മസ്കറ്റ്: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ഗ്ലോബൽ പീസ് ഇൻഡക്സ് 2023 പ്രകാരം 16 സ്ഥാനങ്ങൾ ഉയർന്ന് 48-ാം സ്ഥാനം നേടിയ ഒമാൻ ഏറ്റവും മെച്ചപ്പെട്ട രാജ്യങ്ങളിലൊന്നായി മാറി.ഗ്ലോബൽ പീസ് ഇൻഡക്സ് 2023 സൂചിക അനുസരിച്ച് 2022 ൽ നിന്നും 18 പോയിന്റ് മെച്ചപ്പെടുത്തലോടെ ഒമാന് 1.794 സ്കോർ ലഭിച്ചു. ഇതു പ്രകാരം 16 സ്ഥാനങ്ങൾ ഉയർന്ന് 48-ാം സ്ഥാനം നേടിയ ഒമാൻ ഏറ്റവും മെച്ചപ്പെട്ട രാജ്യങ്ങളിലൊന്നായി മാറി. കഴിഞ്ഞ വർഷം ആഗോളതലത്തിൽ 64-ാം സ്ഥാനത്തായിരുന്നു രാജ്യം. അതിരുകൾക്കുള്ളിൽ സമാധാനവും സുസ്ഥിരതയും സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാന്റെ നടത്തിയ ശ്രമങ്ങളെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. പുതിയ റാങ്കിംഗിൽ, MENA മേഖലയിൽ ഒമാൻ സുൽത്താനേറ്റ് മൂന്നാം സ്ഥാനത്താണ്, ഖത്തർ 21-ാം സ്ഥാനത്തും കുവൈറ്റ് 35-ാം സ്ഥാനത്തുമാണ്. മേഖലയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ജോർദാൻ 62-ാം സ്ഥാനത്തും യുഎഇ 75-ാം സ്ഥാനത്തും ഉൾപ്പെടുന്നു.. 2008 മുതൽ ഒന്നാം സ്ഥാനം നിലനിർത്തി ഐസ്ലാൻഡ് ആഗോളതലത്തിൽ ഏറ്റവും സമാധാനപരമായ രാജ്യമായി തുടരുന്നു, റഷ്യയും ഉക്രെയ്നും ഇപ്പോൾ സമാധാനം കുറഞ്ഞ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്..
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് :മെച്ചപ്പെട്ട രാജ്യങ്ങളിൽ ഇടം നേടി ഒമാൻ
By: Ralish MR , Oman