അനധികൃതമായി കലാ പരിശീലനം നല്കുന്നവർക്കെതിരെ പരാതിയുമായി സ്ഥാപന ഉടമകൾ

gpdesk.bhgmail.com

മനാമ: ബഹ്‌റൈന്റെ പലഭാഗങ്ങളിലും ഗവണ്മെന്റിന്റെ ലൈസെൻസ് ഇല്ലാതെ വിവിധ കലകൾ പഠിപ്പിക്കുന്നവർക്കെതിരെ മന്ത്രാലയങ്ങളിൽ പരാതി.അധികൃത രുടെ യാതൊരുവിധ അനുവാദവുമില്ലാതെയാണ് കൃത്യമായ ഫീസ് ഏർപ്പെടുത്തി വിവിധതരം ക്‌ളാസ്സുകൾ നടത്തിവരുന്നത്.കേരള കലാമണ്ഡലത്തിന്റെ പേരിനൊപ്പം ചേർത്ത് ഫ്ലാറ്റുകളിൽ ഡാൻസ് പഠിപ്പിക്കുന്ന നിരവധിപ്പേർ ബഹ്‌റൈനിലുണ്ടെന്നും പരാതിക്കാർ പറയുന്നു.കുട്ടികളിൽ നിന്നും ഈടാക്കുന്ന ഫീസിനുപുറമേ സ്വർണ്ണവും പട്ടും പണവുമായി ലക്ഷങ്ങൾ വർഷാവർഷം കീശയിലാക്കുന്ന വ്യാജ ടീച്ചർമാർ ക്കെതിരെ പലപ്പോഴും പരാതികൾ ഉയർന്നതാണ്.പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ അവർ അവരുടെ തട്ടിപ്പുകൾ തുടരുന്നു.താമസ സ്ഥലങ്ങൾ തോറും കയറിഇറങ്ങി മ്യൂസിക്,ചിത്രരചന,യോഗ തുടങ്ങിയവ പഠിപ്പിക്കുന്ന വ്യാജൻമ്മാരും ബഹ്‌റൈനിൽ നിരവധിയാണ്.വാടക,കൊമേർഷ്യൽ ലൈസെൻസ്,എൽ എം ആർ എ ഫീസ്,വാറ്റ് തുടങ്ങി മറ്റു ഗവര്മെന്റ്റ് ഫീസുകൾ സ്ഥാപന ഉടമകൾ കൃത്യമായി നൽകുമ്പോൾ ഇത്തരം വ്യാജന്മാരുടെ പ്രവർത്തനം സ്ഥാപനത്തിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നതായി ചില സ്ഥാപന ഉടമകൾ പറയുന്നു.കിട്ടുന്ന കാശിനു പഠിപ്പിക്കുന്നവർവരെ ബഹറിനിലുണ്ടെന്നു പരാതിക്കാർ പറയുന്നു.വ്യാജ സ്ഥാപന നടത്തിപ്പുകാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഗവണ്മെന്റ് പലവട്ടം മുന്നറിയിപ്പ് നൽകിയെങ്കിലും പലരും ഇപ്പോഴും ക്ലാസുകൾ നടത്തിവരുന്നത്.കൂടാതെ അനധികൃത ട്യൂഷൻ സെന്ററുകൾ ,വീഡിയോ,ഫോട്ടോഗ്രാഫി,ലൈസെൻസ് ഇല്ലാതെ ഉള്ള പ്രൊമോഷൻ തുടങ്ങിയരംഗത്തും ബഹ്‌റൈനിൽ അടുത്തകാലത്തായി വ്യാജൻമ്മാർ നിറഞ്ഞുവരികയാണെന്നും പരാതിക്കാർ പറയുന്നു.വേതനമോ ഫീസോ ഈടാക്കുന്നതിന് കൃത്യമായ മാനദണ്ഡം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്,എന്നാൽ ഇതെല്ലം കാറ്റിൽ പറത്തിയാണ് വ്യാജന്മാർ വിലസുന്നത്.ഇത്തരക്കാർക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കുവാൻ പരാതിയുമായി ആണ് സ്ഥാപന ഉടമകൾ രംഗത്ത് വന്നിരിക്കുന്നത്.