ദുബായിൽ താമസ സ്ഥലങ്ങളിലുള്ളവരുടെ വിവരങ്ങള്‍ നൽകാൻ നിർദേശം

ദുബായ്. ദുബായിൽ ഒപ്പം താമസിക്കുന്നവരുടെ വിശദാംശങ്ങൾ റജിസ്റ്റർ ചെയ്യാൻ നിർദേശം. ഉടമസ്ഥതയിലുള്ളതും കരാറിനെടുത്തതുമായ താമസ സ്ഥലങ്ങളി (ഫ്ലാറ്റ്, വില്ല) ലുള്ളവരുടെ വിവരങ്ങളാണ് നൽകേണ്ടത്. ഇതുസംബന്ധിച്ച് ദുബായ് ലാൻഡ് ഡിപാർട്ട്‌മെന്റ് എല്ലാ കെട്ടിട ഉടമകൾക്കും ഡെവലപ്പർമാർക്കും പ്രോപർട്ടി മാനേജ്‌മെന്റ് കമ്പനികൾക്കും വാടകക്കാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.

ദുബായ് REST ആപ്പ് വഴി റജിസ്‌ട്രേഷൻ നടത്താം, പരമാവധി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിവരം അറിയിക്കണമെന്നും ദുബായ് ലാൻഡ് ഡിപാർട്ട്‌മെന്റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. എല്ലാ ഉടമകളും ഡെവലപ്പർമാരും പ്രോപർട്ടി മാനേജുമെന്റ് കമ്പനികളും വാടകക്കാരും വ്യക്തിഗത വിശദാംശങ്ങളും എമിറേറ്റ്സ് ഐഡിയും ചേർക്കുന്നത് ഉൾപ്പെടെ എട്ട് ഘട്ടങ്ങളിലുള്ള നടപടിക്രമങ്ങൾ പാലിക്കണം.

റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, വാടക കരാറിൽ കൂടെ താമസിക്കുന്നവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ആകും. ദുബായ് REST ആപ്പ് തുറന്ന് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത ശേഷം എട്ടു ഘട്ടങ്ങളിലായി നടപടികൾ ഓരോന്നായി പൂർത്തിയാക്കാം. ദുബായിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ഫ്ലാറ്റ്, വില്ല എടുത്ത് ഒരുമിച്ച് താമസിക്കുന്നുണ്ട്