മനാമ : കേരള മുഖ്യമന്ത്രി യുടെ പ്രൈവറ്റ് സെക്രട്ടറിയും, ഐ റ്റി വിഭാഗം സെക്രട്ടറിയും, ഐ റ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥയും ചേർന്ന് തിരുവനന്തപുരം യു എ ഇ കോൺസലേറ്റ് ന്റെ പേര് ഉപയോഗിച്ച് സ്വർണ്ണം കടത്തുവാൻ നടത്തിയ ശ്രമത്തിൽ ഉൾപ്പെട്ട ആൾ എന്ന നിലയിൽ ബഹ്‌റൈൻ ഒഐസിസി യുടെ വനിതാ വിഭാഗത്തിന്റെയും, ബഹ്‌റൈൻ കേരളീയ സമാജം, മറ്റ് സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന ആളിന്റെ ഫോട്ടോ ഉപയോഗിച്ച് നവ മാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുവാൻ നടത്തുന്ന ശ്രമങ്ങളെ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അപലപിച്ചു. കേരള രാഷ്ട്രീയത്തിൽ വളരെ ചലനങ്ങൾ ഉണ്ടാക്കാൻ പോകുന്ന സംഭവ വികാസങ്ങൾ ആണ് നടന്നു വരുന്നത്. അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനും, തങ്ങളുടെ ആളുകളെ രക്ഷിക്കാനുമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളുടെ ലക്ഷ്യം. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുന്ന ഇത്തരം ആളുകളെ സമൂഹം ഒന്നായി ഒറ്റപ്പെടുത്തണം. സ്ത്രീ സുരക്ഷയും, സ്ത്രീ സമത്വവും പ്രസംഗിച്ചു നടക്കുന്ന ആളുകളുടെ യഥാർത്ഥ മുഖം ഇത്പോലെ യുള്ള നടപടികളിലൂടെ വികൃതമായി ഇരിക്കുകയാണ് എന്നും ഒഐസിസി ദേശീയകമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറുപ്പിലൂടെ അറിയിച്ചു.