യുഎസ് അഞ്ചാമത്തെ ഫ്ലീറ്റ് കമാൻഡറെ ആഭ്യന്തര മന്ത്രി സ്വീകരിച്ചു

മനാമ : ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ ഫോഴ്‌സ് സെൻട്രൽ കമാൻഡിന്റെ (NAVCENT) കമാൻഡറും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫിഫ്ത്ത് ഫ്ലീറ്റ് (C5F) കമാൻഡറുമായ വൈസ് അഡ്മിറൽ ചാൾസ് ബ്രാഡ്‌ഫോർഡ് കൂപ്പറുമായും കൂടിക്കാഴ്ച നടത്തി . പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ യോഗത്തിൽ പങ്കെടുത്തു.ബഹ്‌റൈൻ-യുഎസ് പങ്കാളിത്തം, സുരക്ഷാ സഹകരണം, വിവിധ സുരക്ഷാ മേഖലകളിലെ വൈദഗ്ധ്യം കൈമാറ്റം എന്നിവയെ മന്ത്രി അഭിനന്ദിച്ചു.സംയുക്ത പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്ന സഹകരണവും ഏകോപന പരിപാടികളും യോഗം ചർച്ച ചെയ്തു.