മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ബഹ്‌റൈനിലെ ഒഡിയ കമ്മ്യൂണിറ്റിയുമായി സഹകരിച്ച് ബഹ്‌റൈനിലെ യുവജനകാര്യ മന്ത്രാലയം 2024 ലെ യൂത്ത് സിറ്റിയുടെ ‘ഇൻ്റർനാഷണൽ വീക്ക്’ ഭാഗമായി എക്‌സിബിഷൻ സ്റ്റാൾ തുറന്നു . അംബാസഡർ വിനോദ് കെ.ജേക്കബ് ബഹ്‌റൈനിലെ യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി സ്റ്റാൾ സന്ദർശിച്ചു . എംബസിയുടെ ‘ഫോക്കസ് സ്റ്റേറ്റ്/യൂണിയൻ ടെറിട്ടറികൾ’ പദ്ധതിയുടെ ഭാഗമായി ഒരുക്കിയ സ്റ്റാളിൽ ഒഡീഷ ടൂറിസത്തിൻ്റെ ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. ചടങ്ങിൽ ഒടിയ സമുദായാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.