അന്താരാഷ്ട്ര യോഗ ദിനാചരണം : ബഹ്‌റൈൻ എംബസി പ്രത്യക പരുപാടി സംഘടിപ്പിക്കും

ബഹ്‌റൈൻ : 9-ാം അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ ഇന്ത്യൻ എംബസി,ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചറുമായി സഹകരിച്ച് (BACA), യോഗ സെഷൻ സംഘടിപ്പിക്കും യുനെസ്കോ ഹെറിറ്റേജ് സൈറ്റ്, ബഹ്‌റൈൻ ഫോർട്ട്, 2023 ജൂൺ 21-ന് വൈകുന്നേരം 6:45 മുതൽ ചടങ്ങുകൾ നടക്കും . വസുധൈവ കുടുംബകം’- ലോകം ഒരു കുടുംബമാണ്. എന്ന വിഷയത്തിൽ ‘യോഗ’ സെക്ഷനുകൾ നടക്കും . താല്പര്യമുള്ള എല്ലാ യോഗ പ്രേമികളെയും പരിപാടിയിലേക്ക് വന്നുചേരുവാൻ എംബസി അഭ്യർത്ഥിച്ചു . താല്പര്യം ഉള്ളവർക്ക് https://forms.gle/SRVenBJT33oFRr9r9 എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം . രജിസ്റ്റർ ചെയ്തവർ 15 മിനിറ്റ് മുൻപ് സ്ഥലത്തു എത്തിച്ചേരണമെന്നും എംബസി അധികൃതർ അറിയിച്ചു.