മനാമ : അന്തർദേശീയ യോഗ ദിനത്തോട് അനുബന്ധിച്ചു ബഹ്‌റിനിൽ യോഗ ദിനാചരണം സംഘടിപ്പിക്കുന്നു . ജൂൺ 23 വെള്ളിയാഴ്ച അൽ നജ്മ ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ എംബസിയുമായി സഹകരിച്ചു ബഹ്‌റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സർവീസിന്റെ സംയോജനത്തിൽ 24 ഇന്ത്യൻ പ്രവാസി സംഘടനകൾ പങ്കെടുക്കും . കന്നഡ സംഗം ,ബണ്ട് ബഹ്‌റൈൻ , ബസവ സമിതി , ജി എസ് എസ് , മഹാരാഷ്ട്ര കൾച്ചറൽ അസോസിയേഷൻ , ഉത്തരാഖണ്ഡ് അസോസിയേഷൻ , ഇന്ത്യൻ ഫൈൻ ആർട്സ് , സയൻസ് ഇന്റർനാഷണൽ ഫോറം , അറബ് റീജിയൻ യോഗ ഇൻസ്റ്റ്റക്റ്റർ ബഹ്‌റൈൻ ചാപ്റ്റർ , കെ എസ് സി എ , എസ് പി എം , വഗഢ് സമാജ് ബഹ്‌റൈൻ , സംസ്കൃതി ബഹ്‌റൈൻ , ബാപ്സ് സ്വാമി നാരായൺ ബഹ്‌റൈൻ , തെലുങ്ക് കലാ സമിതി , അഖണ്ഡ തമിഴ് ഉലകം , ബീഹാർ ഫൌണ്ടേഷൻ , ചിന്മയ സൊസൈറ്റി , ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, യു പി പരിവാർ , ഇസ്കോൺ ബഹ്‌റൈൻ , ബഹ്‌റൈൻ ഒഡിയ സമാജ് , രാജസ്ഥാൻ ഇൻ ബഹ്‌റൈൻ , സോപാനം തുടങ്ങിയ സംഘടനകളാണ് പരിപാടിയിൽ പങ്കാളിയാകുന്നത് .ജൂൺ 23 വെള്ളിയാഴ്ച വൈകുന്നേരം 6 .30 നു ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യതിഥിയായി ഇന്ത്യൻ സ്ഥാനപതി പീയുഷ് ശ്രീ വാസ്തവ പങ്കെടുക്കും .യോഗ അധ്യാപകൻ രുദ്രേഷ് കുമാർ സിംഗ് യോഗ പരിപാടി നിയന്ത്രിക്കും , രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയിൽ ബഹ്‌റൈൻ സ്വദേശി യോഗ പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ശിവാനന്ദ് പാട്ടീൽ , ഉമേഷ് സോനരികർ , മനോജ് പാലക് , പ്രമോദ് തിവാരി , ദീപക് നന്ദ്യാല ,തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.