മനാമ:സൗദിയിലേക്ക് നേരിട്ട് പോകാനുള്ള വിമാന വിലക്ക് കാരണം ബഹ്റൈൻ വഴി വൻ തുക കൊടുത്ത് സൗദിയിൽ പോകുവാൻ എത്തി കുടുങ്ങിയ ആളുകളെ സൗദിയിൽ എത്തിക്കുവാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈൻ ഇന്ത്യൻ അംബാസിഡർ,രാഹുൽ ഗാന്ധി എംപി, കേരള മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ്, പാർലമെൻ്റ് അംഗങ്ങൾ ,കേന്ദ്ര വിദേശകാര്യ മന്ത്രാലയം, എന്നിവർക്ക് ഐ വൈ സിസി ബഹ്റൈൻ മെയിൽ അയച്ചു.വൻ തുക മുടക്കി പാക്കേജ് ആയി എത്തിയ പലരും കോസ് വേ വഴി പോകുവാൻ സൗദി ഗവൺമെൻ്റ് വാക്സിനേഷൻ നിർബന്ധമാക്കിയത് മൂലം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പലരുടെയും പാക്കേജ് കാലാവധി തീരുകയും വിസിറ്റ് വിസ തീരുകയും ചെയ്തു.പാക്കേജ് കാലാവധി തീർന്നതിനെ തുടർന്ന് ഹോട്ടലുകളിൽ നിന്ന് പുറത്താക്കിയ ആളുകൾ നിരവധിയാണ്, ഭക്ഷണവും താമസവും ബുദ്ധിമുട്ടിൽ ആയ പലരും ഐ വൈ സിസി അടക്കമുള്ള സംഘടനകളുടെ സഹായം അഭ്യർത്ഥിച്ചു വന്നിരിക്കുകയാണ്.വാക്സിൻ എടുക്കാത്ത ആളുകൾ ആണ് കൂടുതൽ,ചിലർ വാക്സിൻ ഒരു ഡോസ് മാത്രം എടുത്തവർ,വിമാന മാർഗ്ഗം പോകുവാൻ സാധിക്കുമെങ്കിലും ടിക്കറ്റും സൗദിയിലെ 7 ദിവസം കൊറേൻ്റൈ ന് അടക്കമുള്ളവക്ക് ഇനിയും പണം മുടക്കാൻ സാധിക്കാത്തവരാണ് ബഹുഭൂരിഭാഗവും,സൗദി വിസ കാലാവധി അവസാനിക്കാറായവരാണ് പലരും.അതുകൊണ്ട് തന്നെ അടിയന്തിര ഇടപെടൽ നടത്തുവാൻ ഐ വൈ സി സി വിവിധ സർക്കാർ സംവിധാനങ്ങളോട് അഭ്യർത്ഥിച്ചു എന്ന് പ്രസിഡൻ്റ് അനസ് റഹിം, സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ,ഹെൽപ് ഡസ്ക് കൺവീനർ മണിക്കുട്ടൻ എന്നിവർ അറിയിച്ചു