ബഹ്റൈൻ : ഒരു കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ണൂർ ചെറുപുഴ സ്വദേശി ആയ ആന്റണി ജോസഫ് എറണാകുളത്തു സ്ഥിരതാമസം ആയിരിക്കുന്ന പ്രമുഖ സീരിയൽ സിനിമ നടനെതിരെ ഉന്നയിച്ചിരിക്കുന്നത് . നിലവിൽ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലും നാട്ടിൽ കണ്ണൂർ എസ് പിക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . ബഹ്റിനിൽ കൂട്ടായി ബിസിനസ് തുടങ്ങാം എന്നാവിശ്യപെട്ടാണ് പലപ്പോഴായി സാമ്പത്തികം കൈപറ്റിയതെന്നും അദ്ദേഹത്തിന്റെ നിലവിലെ ഭാര്യയും മകനും തട്ടിപ്പിന് കൂട്ട് നിന്നതായും ആന്റണി പറയുന്നു . മനാമയിൽ സ്റ്റുഡിയോ തുടങ്ങാനായി ഏകദേശം മുപ്പതു ലക്ഷം രൂപ ആദ്യം കൈപറ്റിയതായും ബഹ്റാനിലേക്കു ഇൻവെസ്റ്റർ വിസ നൽകാമെന്ന് പറഞ്ഞു മൂന്നു ലക്ഷത്തോളം രൂപ ഇവർ കൈപറ്റിയതായും അദ്ദേഹം പറഞ്ഞു .എന്നാൽ അദ്ദേഹത്തിന് ലഭിച്ചത് ഒരു വീട്ടിലെ ഡ്രൈവർ വിസ ആയിരുന്നു . ഇതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ് നടത്തിയിരുന്ന ആന്റണിക്ക് ബഹ്റാനിലും റിയൽ എസ്റ്റേറ്റ് തുടങ്ങി തരാം എന്ന്
വിശ്വസിപ്പിച്ചു സാമ്പത്തികം കൈപറ്റിയതായും ആന്റണി പറഞ്ഞു . 2019 ൽ നാട്ടിൽ വച്ച് തന്റെ ഹോട്ടലിൽ വച്ചാണ് അദ്ദേഹത്തിനെ പരിചയ പെട്ടത് . മനാമയിൽ കൊമേഴ്സിയൽ രെജിസ്ട്രേഷൻ സ്ഥാപനമായ സ്റ്റുഡിയോയിൽ നിന്നും വരുമാനം ഒന്നും ലഭിക്കാതെ വന്നപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസിലാക്കിയതെന്നും താൻ തട്ടിപ്പിന് ഇരയായതെന്നു അദ്ദേഹം മനസിലാക്കിയത്. ഇത് മനസിലാക്കിയ ആന്റണി അദ്ദേഹത്തിനോട് കണക്കും താൻ നൽകിയ സാമ്പത്തികവും ആവശ്യപെട്ടു പല തവണ ആയി ഒഴിവുകൾ പറഞ്ഞു ഒന്നും നൽകാതെ ആയി . ഇതിനു ശേഷമാണു രേഖാമൂലം ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലും നാട്ടിൽ പോലീസ് സ്റ്റേഷനലിലും പരാതി നൽകിയത് . ഇവിടെ കേസ് നൽകിയതിനാൽ നിലവിലെ ഭാര്യയും മകനും ഇവിടെ നിന്നും കടന്നു കളഞ്ഞതായും എന്നാൽ നാട്ടിലെ പരാതിയിൽ ഉള്ള അന്വേഷണം അദ്ദേഹത്തിന്റെ നിലവിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുകയാണെന്നും ആന്റണി പറഞ്ഞു .ഇപ്പോൾ ബഹ്റിനിൽ സ്വന്തമായി ചെറിയ രീതിയിൽ ബിസിനസ് നടത്തി വരികയാണ് , രാഷ്ട്രീയ സീരിയൽ മേഖലയിലെ സ്വാധീനം ഉപയോഗിച്ച് നിരവധി തവണ തന്നെയും ഇപ്പോൾ ചെയ്യുന്ന ബിസിനെസിനെയും തന്റെ കുടുംബത്തിനെയും ഭീഷണി പെടുത്തിയതായും ഇത്തരത്തിൽ തട്ടിപ്പു നടത്തുന്ന ഇദ്ദേഹത്തിന്റെ പിന്നാമ്പുറങ്ങൾ അന്വേഷണ വിധേയമാക്കണമെന്നും ആന്റണി പറഞ്ഞു. വരും ദിവസങ്ങളിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആന്റണി പറഞ്ഞു . സമൂഹത്തിലെ നിലയും വിലയും വച്ച് പറഞ്ഞു വിശ്വസിപ്പിച്ചു ഇനി ആരും അദ്ദേഹത്തിനാൽ കബളിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു .
സാമ്പത്തിക തട്ടിപ്പ് : പ്രമുഖ സീരിയൽ സിനിമ നടനെതിരെ പരാതിയുമായി ബഹ്റൈൻ പ്രവാസി
gpdesk.bh@gmail.com