ബഹ്‌റൈൻ : ബഹ്‌റിനിൽ എത്തുന്ന വിദേശ നിക്ഷേപകർക്കും അവരുടെ കുടുബാംഗങ്ങൾക്കും അഞ്ചു വർഷത്തേക്ക് റസിഡൻഷ്യൽ വിസ നൽകണമെന്ന് ശുപാർശ ,ഇത് സംബന്ധിച്ചു ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് മറാഫി ശുപാർശ നൽികിയതു അഞ്ചു ലക്ഷം ബഹ്‌റൈൻ ദിനാർ നിക്ഷേപം ഉള്ളവർക്ക് അവരുടെ ബന്ധു കൾക്ക് അഞ്ചു വർഷത്തേക്ക് ആർ പി നൽകണമെന്നാണ് ശുപാർശയിൽ ഉള്ളതെന്നും ഇത് നിക്ഷേപ മേഖലക്ക് ഏറെ പ്രായോജനം ലഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു സെപ്റ്റംബർ മാസം നടക്കുന്ന ലെജിസ്ലേറ്റിവ് യോഗത്തിൽ ഇക്കാര്യത്തിനു വേണ്ട നടപടിക്രമങ്ങൾ എടുക്കാൻ ചർച്ച ചെയ്യുമെന്നും എം പി പറഞ്ഞു.