മനാമ : ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കും എന്ന് ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ രണ്ട് ആഴ്ചക്കാലമായി ദുരിതം അനുഭവിച്ചു വന്നിരുന്ന ബാർബർ ഷോപ്പ്കൾ അടച്ചത് മൂലം തൊഴിൽ നഷ്ടപെട്ട ആളുകൾ, വീട്ടുജോലികൾ ചെയ്തു ഉപജീവനം കഴിച്ചുവന്നിരുന്ന സ്ത്രീകൾ, സ്ഥാപനങ്ങൾ അടച്ചത് മൂലം തൊഴിൽ നഷ്ടപെട്ട ആളുകൾ എന്നിവരെ സഹായിക്കുവാനാണ് മുൻഗണന നൽകിയത്. രണ്ടാം ഘട്ടത്തിൽ കുടുംബമായി കഴിയുന്ന തുച്ഛമായ വരുമാനം ഉള്ള ആളുകളെയും മറ്റും സഹായിക്കുവാൻ മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി എന്നിവരാണ്. ഹെൽപ് ലൈൻ പ്രവർത്തകരായി ബിജുബാൽ, ഷമീം നടുവണ്ണൂർ, രഞ്ചൻ കേച്ചേരി,സുമേഷ് ആനേരി, സുരേഷ് മണ്ടോടി, ജാലീസ്, രജിത് മൊട്ടപ്പാറ, ശ്രീജിത്ത് പാനായി, പ്രദീപ് മേപ്പയൂർ, രവി പേരാമ്പ്ര, ഫൈസൽ പട്ടാണ്ടി, റഷീദ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.
ബിനു കുന്നന്താനം,
പ്രസിഡന്റ്,
ഒഐസിസി ദേശീയ കമ്മിറ്റി,
ബഹ്‌റൈൻ.